ഏറ്റവും കൂടുതൽ തവണ ഇന്‍റർനെറ്റ് വിച്ഛേദിച്ച രാജ്യമായി ഇന്ത്യ. 2022 ൽ ലോകത്താകെ ഇന്റർനെറ്റ് വിച്ഛേദിച്ച 187 സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തെന്നും അതിൽ 84 എണ്ണവും ഇന്ത്യയിൽ ആണെന്നും ആക്സസ് നൗ എൻജിഒയുടെ റിപ്പോർട്ട്. ഡിജിറ്റൽ അവകാശങ്ങൾക്ക് വേണ്ടി ന്യൂയോർക്ക് ആസ്ഥാനമായാണ് ആക്സസ് നൗ പ്രവർത്തിക്കുന്നത്. തുടർച്ചയായി അഞ്ച് തവണയാണ് ഇന്ത്യ ഇന്റർനെറ്റ് വിച്ഛേദിച്ചത്.