പൗരത്വ സ്വീകരണ ചടങ്ങ് ഒഴിവാക്കാനും ഓണ്‍ലൈനില്‍ സത്യപ്രതിജ്ഞ ചെയ്യാനും പുതിയ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കാനഡ

By: 600002 On: Mar 1, 2023, 12:28 PM

പൗരത്വ അപേക്ഷകള്‍ പ്രോസസ് ചെയ്യുന്ന സമയം കുറയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി കനേഡിയന്‍ പൗരത്വം സ്വീകരിക്കുന്ന പുതിയയാളുകള്‍ക്ക് പൗരത്വ ചടങ്ങ് ഉപേക്ഷിച്ച് ഓണ്‍ലൈനില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കി ഫെഡറല്‍ സര്‍ക്കാര്‍. കാനഡയുടെ പൗരത്വ ചട്ടങ്ങളിലെ ഭേദഗതികളുടെ ഭാഗമാണ് ഇത്. അംഗീകൃത വ്യക്തിയുടെ സാന്നിധ്യമില്ലാതെ സുരക്ഷിതമായ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പൗരത്വ പ്രതിജ്ഞയെടുക്കാന്‍ അനുവദിക്കുന്ന കാനഡയുടെ നിര്‍ദ്ദിഷ്ട പൗരത്വ ചട്ട ഭേദഗതികളെക്കുറിച്ച് ഫെഡറല്‍ ഗവണ്‍മെന്റ് പൊതുജനങ്ങളില്‍ നിന്നും പ്രതികരണങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 

അംഗീകൃത വ്യക്തിയില്ലാതെ ഓണ്‍ലൈനില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള ഓപ്ഷന്‍ ചേര്‍ക്കുന്നത് മൂന്ന് മാസത്തെ പ്രോസസിംഗ് സമയം ലാഭിക്കുകയും അപേക്ഷകര്‍ക്ക് അവരുടെ പൗരത്വം വേഗത്തില്‍ ലഭിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്ന് കാനഡ ഗസറ്റില്‍ പ്രസിദ്ധീകരിച്ച പോളിസി അനാലിസിസ് സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നു.