വാന്‍കുവറില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് 10.7 ശതമാനം വര്‍ധിപ്പിക്കുന്നു 

By: 600002 On: Mar 1, 2023, 10:46 AM

വാന്‍കുവറില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് 10.7 ശതമാനം വര്‍ധിപ്പിക്കുന്നതായി മേയര്‍ കെന്‍ സിം പ്രഖ്യാപിച്ചു. ആളുകള്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നല്‍കേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞ കെന്‍ സിം ചൊവ്വാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധിപ്പിക്കുന്നതായി അറിയിച്ചത്. 

നികുതി കൃത്രിമമായി കുറയ്ക്കാനുള്ള ശ്രമത്തില്‍ കഴിഞ്ഞ ദശകത്തില്‍ പ്രധാന സേവനങ്ങള്‍ എത്രത്തോളം അവഗണിക്കപ്പെട്ടുവെന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് സിം പറഞ്ഞു. പബ്ലിക് സേഫ്റ്റി, റോഡ് അറ്റകുറ്റപ്പണികള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ മെയിന്റനന്‍സ് എന്നിവയ്ക്ക് കാര്യമായ ഫണ്ട് ലഭിച്ചിട്ടില്ല, ഇത് നഗര പദ്ധതികള്‍ക്ക് സാരമായി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും സിം വ്യക്തമാക്കി. ഇതിന് പരിഹാരമായി നികുതി വര്‍ധനയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.