കീ തകരാര്‍ മൂലം ഓടിക്കുന്ന സമയത്ത് ഇഗ്നിഷന്‍ ഓഫ് ആകുന്നതിനാല്‍ 809,000 ലധികം ചെറു എസ്‌യുവികള്‍ തിരിച്ചുവിളിക്കുന്നതായി നിസാന്‍ അറിയിച്ചു. കാനഡയില്‍ 96,000 എസ്‌യുവികളാണ് തിരിച്ചുവിളിക്കുന്നത്. 2014 മുതല്‍ 2020 മോഡല്‍ റോഗും 2017 മുതല്‍ 2022 മോഡല്‍ റോഗ് സ്‌പോര്‍ട്‌സ് കാറുകളുമാണ്( കാനഡയില്‍ അറിയപ്പെടുന്നത് ഖഷ്‌കായീസ്) തിരിച്ചുവിളിക്കുന്നത്.
എസ്‌യുവികളില്‍ ജാക്ക്‌നൈഫ് ഫോള്‍ഡിംഗ് കീ ഉണ്ടെന്നും അത് പൂര്‍ണമായും തുറക്കുന്നില്ലെന്നും നിസാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ താക്കോല്‍ ഭാഗികമായി മടക്കിവെച്ചാണ് ഡ്രൈവ് ചെയ്യുന്നതെങ്കില്‍, ഡ്രൈവര്‍ ഫോബില്‍ സ്പര്‍ശിക്കുന്നതോടെ എഞ്ചിന്‍ ഓഫ് ആകുമെന്നും നിസ്സാന്‍ അറിയിച്ചു. ഇത് എഞ്ചിന്‍ പവറും പവര്‍ ബ്രേക്കുകളും നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും ഇതുമൂലം ഉണ്ടാകുന്ന അപകടങ്ങളില്‍ എയര്‍ ബാഗുകള്‍ ഓപ്പണ്‍ ആകില്ലെന്നും നിസ്സാന്‍ വ്യക്തമാക്കി.
ഈ പ്രശ്‌നത്തിന് ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ലെന്നും ഉടമകള്‍ അവരുടെ ഡീലര്‍മാരുമായി ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു.