ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ദുരന്തം: 32 പേര്‍ മരിച്ചു

By: 600002 On: Mar 1, 2023, 9:46 AM

നോര്‍ത്തേണ്‍ ഗ്രീസില്‍ ലാരിസ നഗരത്തിന് സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 32 പേര്‍ മരിച്ചു. 85 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 25 ഓളം പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച പുലര്‍ച്ചെ ചരക്ക് തീവണ്ടി പാസഞ്ചര്‍ ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടിയുടെ തീവ്രത കൂടുതലായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് ഫയര്‍ സര്‍വീസ് വക്താവ് പറഞ്ഞു. പൊള്ളലേറ്റവരെ ചികിത്സിക്കാന്‍ ആശുപത്രി യൂണിറ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡസന്‍ കണക്കിന് അംബുലന്‍സുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.