കാനഡയില്‍ വിസിറ്റര്‍ വിസയിലുള്ളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നേടാനുള്ള കാലാവധി 2025 വരെ നീട്ടി 

By: 600002 On: Mar 1, 2023, 9:32 AM

കാനഡയില്‍ വിസിറ്റര്‍ വിസയിലെത്തുന്ന ജോലി ഓഫര്‍ ലഭിച്ച വിദേശ പൗരന്മാര്‍ക്ക് രാജ്യം വിടാതെ തന്നെ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ അനുവദിക്കുന്ന താല്‍ക്കാലിക പൊതുനയത്തിന്റെ കാലാവധി 2025 ഫെബ്രുവരി 28 വരെ നീട്ടിയതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചിട്ടുള്ള, ഈ പൊതുനയത്തിന് കീഴില്‍ അപേക്ഷിക്കുന്ന സന്ദര്‍ശകര്‍ക്ക് അവരുടെ പുതിയ തൊഴിലുടമയ്ക്കായി കൂടുതല്‍ വേഗത്തില്‍ ജോലി തുടങ്ങുന്നതിന് അംഗീകാരം ലഭിക്കും. 

നേരത്തെ, രാജ്യത്ത് ജോലി ചെയ്യാന്‍ അപേക്ഷിക്കുന്നവര്‍ സാധാരണയായി കാനഡയിലേക്ക് വരുന്നതിന് മുമ്പ് അവരുടെ പ്രാരംഭ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കണം. വര്‍ക്ക് പെര്‍മിറ്റിന് അംഗീകാരം ലഭിക്കുമ്പോള്‍ വിസിറ്റിംഗ് വിസയോടെ കാനഡയിലാണെങ്കില്‍ അവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റിനായി രാജ്യം വിടേണ്ടതുണ്ട്. എന്നാല്‍ പുതിയ താല്‍ക്കാലിക നയം നിലവില്‍ വന്നതോടെ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാനായി രാജ്യം വിടേണ്ടതില്ല. 

കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.canadavisa.com/ircc.html സന്ദര്‍ശിക്കുക.