മാര്‍ച്ച് മാസം സംസ്ഥാനത്ത് ചൂട് കുറയും; കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

By: 600021 On: Feb 28, 2023, 7:31 PM

സംസ്ഥാനത്ത് മാ‍ർച്ച് മാസത്തിൽ ചൂടിൻ്റെ കാഠിന്യം  കുറയാനും  സാധാരണ ലഭിക്കുന്നതിലും കൂടുതൽ മഴ ലഭിക്കാനും   സാധ്യതയുണ്ടെന്ന്  കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മാർച്ച് മുതൽ മെയ് വരെയുള്ള സീസണിൽ പൊതുവേ കേരളത്തിൽ സാധാരണ നിലയിലുള്ള താപനിലയാവും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.