വില ഇടിവ്; 20 ടൺ ഉള്ളികൃഷി നശിപ്പിച്ച് കർഷകൻ

By: 600021 On: Feb 28, 2023, 6:53 PM

ഉള്ളിയുടെ വിപണി വില ക്വിന്റലിന് 550 രൂപയായി  ഇടിഞ്ഞതോടെ 20 ടൺ ഉള്ളികൃഷി നശിപ്പിച്ച്  കർഷകർ. ഒന്നര ലക്ഷം രൂപ ചെലവഴിച്ച്     മൂന്നുമാസത്തെ  അധ്വാനത്തിൽ  ചെയ്ത  കൃഷിക്ക് ലഭിച്ച തുച്ഛമായ വരുമാനമാണ്  വിള നശിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന്  കർഷകർ പറഞ്ഞു. വിളവെടുപ്പിന് മാത്രം ചിലവ്  30,000 രൂപ. ട്രോളി വാടക വേറെ.  ഓരോന്നിനും 15 ക്വിന്റൽ ഉള്ളിയേ  കൊണ്ടുപോകാൻ  സാധിക്കൂ. ​​ഇതിന്  ചിലവ് രണ്ട് ലക്ഷം രൂപ.  കമ്മീഷനും തൊഴിലാളികൾക്കുള്ള കൂലിക്കുമായി 7,000 രൂപ കൂടി നൽകണം. മാർക്കറ്റ് വില കണക്കിലെടുക്കുമ്പോൾ, ഉള്ളിക്ക് 80,000 രൂപ മാത്രമാണ് ലഭിക്കുക. എന്നാൽ, രണ്ട് ലക്ഷം രൂപ ചെലവാക്കണമെന്നും പ്രശ്നങ്ങൾ പരിശോധിക്കാൻ സർക്കാരിന് സമയമില്ലെന്നും   കർഷകർ പ്രതികരിച്ചു.