അഗ്നിപഥ്  പദ്ധതി ശരിവെച്ച് ദില്ലി ഹൈക്കോടതി

By: 600021 On: Feb 28, 2023, 6:34 PM

ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട അഗ്നിപഥ് പദ്ധതി ശരിവെച്ച് ദില്ലി ഹൈക്കോടതി.  പദ്ധതി, സൈന്യത്തെ നവീകരിക്കാനും രാജ്യ താൽപര്യം ലക്ഷ്യം വച്ചണെന്നും  വ്യക്തമാക്കിയ കോടതി, അഗ്നിപഥിലേക്കുള്ള റിക്രൂട്ട്മെന്റ് നിർത്തി വെച്ചതിനെതിരായ ഹർജിയും തള്ളി. പദ്ധതിയിൽ ഇപ്പോൾ ഇടപെടേണ്ട  സാഹചര്യമില്ലെന്നാണ് കോടതി നിരീക്ഷണം. അൻപതിനായിരം യുവാക്കളെ സൈന്യത്തിലെടുക്കാനുള്ള   ഹ്രസ്വകാല പദ്ധതിയാണ് അഗ്നിപഥ്.   പതിനേഴര മുതൽ 21 വയസു വരെ പ്രായമുള്ളവർക്ക് സൈന്യത്തിൽ ചേരാം.  പദ്ധതി പ്രകാരം എത്തുന്നവരെ അഗ്നിവീർ എന്നാകും വിളിക്കുക.