ഭക്ഷ്യ ക്ഷാമ സാധ്യത മുന്നില്‍ക്കണ്ട് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ അടിയന്തരയോഗം വിളിച്ചു. കാർഷിക ഉത്പാദന പരിഷ്കരണം നടപ്പാക്കി ഭക്ഷ്യക്ഷാമം മറികടക്കാനാണ് കിം ജോങ് ഉന്നിൻ്റെ ശ്രമം. ഈ വർഷം ധാന്യ ഉത്‍പാദനം വർധിപ്പിക്കലാണ് ലക്ഷ്യം. ആണവായുധങ്ങളുടെയും ബാലിസ്റ്റിക് മിസൈൽ പദ്ധതികളുടെയും പേരിൽ ഉത്തരകൊറിയ അന്താരാഷ്ട്ര ഉപരോധം നേരിടുന്നതിനിടെയാണ് പുതിയ വാര്‍ത്ത. ഉത്തരകൊറിയയുടെ സ്ഥിതി മോശമാണെന്നും ഭക്ഷ്യക്ഷാമം ഉടലെടുക്കുക്കുമെന്നും ആരോപണം ഉയർന്നിരുന്നു.