ഇറാനിൽ പെൺകുട്ടികൾക്ക് നേരെ വിഷപ്രയോ​ഗം: ലക്‌ഷ്യം പഠനം തടയാൻ 

By: 600021 On: Feb 28, 2023, 5:58 PM

ഇറാനിൽ  ക്വോം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  പഠിക്കുന്ന  വിദ്യാർത്ഥികൾക്ക് നേരെ വിഷപ്രയോഗം നടന്നതായി ഇറാൻ ആരോഗ്യ സഹ മന്ത്രി. പെൺകുട്ടികളുടെ വിദ്യഭ്യാസം തടയാനാണ്  വിഷ പ്രയോഗം നടന്നതെന്നാണ്  വെളിപ്പെടുത്തൽ. ശ്വാസകോശ രോഗം വ്യാപകമായതിനെ തുടർന്ന് നിരവധി  പെൺകുട്ടികളിൽ  നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ഇറാൻ വ്യക്തമാക്കി.