ജലനിരപ്പ് കുറഞ്ഞു; ഇടുക്കി അണക്കെട്ടിൽ വൈദ്യുതി ഉൽപ്പാദനം പ്രതിസന്ധിയിൽ 

By: 600021 On: Feb 28, 2023, 5:51 PM

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2354.40 അടിയായി കുറഞ്ഞു. കഴിഞ്ഞ വർഷത്തെക്കാൾ 22 അടിയാണ് ജലനിരപ്പ് താണത്.  രണ്ടു മാസത്തേക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള  വെള്ളം മാത്രമാണ് അണക്കെട്ടിൽ ഇപ്പോഴുള്ളത്. ഇത്  സംഭരണ ശേഷിയുടെ 49.50 ശതമാനം  മാത്രമാണ്. കഴിഞ്ഞവർഷം ഇതേസമയം 71% വെള്ളം അണക്കെട്ടിൽ ഉണ്ടായിരുന്നു. ജലനിരപ്പ് 2199 അടിയെത്തിയാൽ മൂലമറ്റം വൈദ്യുതി ഉൽപ്പാദനം നിർത്തേണ്ടി വരികയും  കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകുകയും ചെയ്യും. തുലാവർഷവും  വേനൽ മഴയും ലഭിക്കാത്തതാണ്  പ്രതിസന്ധിക്ക് കാരണം.