ഫോക്‌സ്‌ലിങ്ക് യൂണിറ്റിൽ തീപിടിത്തം; ഉൽപ്പാദനം നിർത്തിവച്ച് ആപ്പിൾ 

By: 600021 On: Feb 28, 2023, 5:38 PM

ആപ്പിൾ  കേബിൾ വിതരണക്കാരായ ഫോക്‌സ്‌ലിങ്കിൻ്റെ ആന്ധ്രാപ്രദേശ്‌ തിരുപ്പതി ജില്ലാ  നിർമ്മാണ യൂണിറ്റിൽ തിങ്കളാഴ്ച ഉണ്ടായ തീപിടിത്തത്തെത്തുടർന്ന്   ഉൽപ്പാദനം നിർത്തിവച്ചു. ആളപായമില്ല.  സ്ഥാപനത്തിലെ യന്ത്രസാമഗ്രികൾക്ക്  കേടുപാടുകൾ സംഭവിച്ചു. കെട്ടിടം പകുതിയും തകർന്നു. ഫൈബറും ഷീറ്റുകളും സ്‌പോഞ്ചും സൂക്ഷിച്ചിരുന്നതാണ് തീ അതിവേഗം പടരാൻ കാരണം. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്തിയിട്ടില്ല.