2022ല്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് തട്ടിപ്പുകളിലൂടെ 500 മില്യണ്‍ ഡോളര്‍ നഷ്ടമായി: റിപ്പോര്‍ട്ട് 

By: 600002 On: Feb 28, 2023, 11:26 AM

കഴിഞ്ഞ വര്‍ഷം നിരവധി തട്ടിപ്പുകളിലൂടെ കനേഡിയന്‍ പൗരന്മാര്‍ക്ക് 500 മില്യണിലധികം ഡോളര്‍ പണം നഷ്ടമായതായി ആര്‍സിഎംപിയുടെ റിപ്പോര്‍ട്ട്. ഇത് റെക്കോര്‍ഡ് തലത്തിലെത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഫ്രോഡ്, സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരകളായവര്‍ക്ക് 530 മില്യണ്‍ ഡോളറിലധികം നഷ്ടം വരുത്തി. 2021 ല്‍ 380 മില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായിരിക്കുന്നതെന്നും 2022 ല്‍ 40 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തട്ടിപ്പിന് ഇരയായവരില്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ആളുകള്‍ മാത്രമേ സാമ്പത്തിക നഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂവെന്നും ആര്‍സിഎംപിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 

നിക്ഷേപ തട്ടിപ്പുകള്‍, പ്രത്യേകിച്ച് ക്രിപ്‌റ്റോകറന്‍സി തട്ടിപ്പുകളാണ് കൂടുതലായും സാമ്പത്തിക നഷ്ടമുണ്ടാക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ഭീഷണിപ്പെടുത്തിയുള്ള തട്ടിപ്പുകള്‍, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ തുടങ്ങി നിരവധി തട്ടിപ്പുകളാണ് രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ ജനങ്ങള്‍ കരുതിയിരിക്കുന്നതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.