ഫെഡറല്‍ സര്‍ക്കാരിന്റെ 24 ബില്യണ്‍ ഡോളര്‍ ഹെല്‍ത്ത് കെയര്‍ ഫണ്ടിംഗ് കരാറില്‍ ഒപ്പുവെച്ച് ആല്‍ബെര്‍ട്ട

By: 600002 On: Feb 28, 2023, 9:59 AM

 

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ആല്‍ബെര്‍ട്ടയുടെ ആരോഗ്യ മേഖലയില്‍ 24 ബില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തുമെന്ന് അറിയിച്ച് ഫെഡറല്‍ ഗവണ്‍മെന്റ്. ഇതോടെ ഹെല്‍ത്ത് കെയര്‍ ഫണ്ടിംഗ് കരാറില്‍ ഒപ്പിടുന്ന ഏഴാമത്തെ പ്രവിശ്യയായി മാറിയിരിക്കുകയാണ് ആല്‍ബെര്‍ട്ട. ഫണ്ടില്‍ ശസ്ത്രക്രിയകള്‍ക്കായുള്ള നീണ്ട കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് 2.9 ബില്യണ്‍ ഡോളറും അടിയന്തര ആവശ്യങ്ങള്‍ക്കായി കാനഡ ഹെല്‍ത്ത് ട്രാന്‍സ്ഫറിലേക്ക് 223 മില്യണ്‍ ഡോളറും ഉള്‍പ്പെടുന്നുവെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് വ്യക്തമാക്കി. 

ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും താഴ്ന്ന സമൂഹങ്ങളിലും ഉള്‍പ്പെടെ കുടുംബാരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്താനും കരാര്‍ ലക്ഷ്യമിടുന്നു. പ്രതിരോധ ശേഷിയുള്ള ആരോഗ്യ പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുക, മാനസികാരോഗ്യ സംരക്ഷണവും ആസക്തി സേവനങ്ങളും മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് മറ്റ് ലക്ഷ്യങ്ങളെന്നും ഡാനിയേല്‍ സ്മിത്ത് അറിയിച്ചു.