കൂടുതല്‍ ഫുള്‍-ടൈം സ്റ്റാഫുകളെ ഉള്‍പ്പെടുത്തി ആല്‍ബെര്‍ട്ടയുടെ ആരോഗ്യ സംരക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ആല്‍ബെര്‍ട്ടയിലെ ഏറ്റവും വലിയ 16 ആശുപത്രികളിലും ചില സബര്‍ബന്‍ ആശുപത്രികളിലും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകള്‍ക്കായി 114 ഫുള്‍ ടൈം നഴ്‌സുമാരെ നിയമിക്കുക, സോഷ്യല്‍ വര്‍ക്കര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ എന്നിങ്ങനെ 127 മുഴുവന്‍ സമയ അനുബന്ധ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുക തുടങ്ങിയ പദ്ധതികളാണ് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്, ആരോഗ്യമന്ത്രി ജേസണ്‍ കോപ്പിംഗ്, എഎച്ച്എസ് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ജോണ്‍ കോവല്‍ എന്നിവര്‍ സംയുക്തമായി കാല്‍ഗറിയില്‍ പ്രഖ്യാപിച്ചത്.
കൂടാതെ, എഎച്ച്എസിന്റെ നിലവിലുള്ള 70 താല്‍ക്കാലിക ഫുള്‍-ടൈം പാരാമെഡിക്ക് സ്റ്റാഫുകളെ സ്ഥിരം ഫുള്‍-ടൈം സ്റ്റാഫുകളാക്കുമെന്നും വ്യക്തമാക്കി. 80 ഫുള്‍-ടൈം റെഗുലര്‍ പാരാമെഡിക്ക് തസ്തികകളില്‍ ഉടന്‍ നിയമനമുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.