ബുധനാഴ്ച ആല്‍ബെര്‍ട്ടയില്‍ എമര്‍ജന്‍സി അലേര്‍ട്ട് സിസ്റ്റം പരീക്ഷിക്കും 

By: 600002 On: Feb 28, 2023, 8:22 AM

പ്രൊവിന്‍ഷ്യല്‍ ടെസ്റ്റിന്റെ ഭാഗമായി ആല്‍ബെര്‍ട്ടയില്‍ ബുധനാഴ്ച ഉച്ച തിരിഞ്ഞ് എമര്‍ജന്‍സി അലേര്‍ട്ട് സിസ്റ്റം പരീക്ഷണം നടക്കും. ഇതിന്റെ ഭാഗമായി ഫോണുകളില്‍ എമര്‍ജന്‍സി അലേര്‍ട്ട് മെസ്സേജുകള്‍ ജനങ്ങള്‍ക്ക് ലഭിക്കുമെന്നും റേഡിയോകളിലും ടിവികളിലും എമര്‍ജന്‍സി അലേര്‍ട്ടുകള്‍ കേള്‍ക്കാനാകുമെന്നും പബ്ലിക് സേഫ്റ്റി ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് മന്ത്രി മൈക്ക് എല്ലിസ് അറിയിച്ചു. ഉച്ചയ്ക്ക് 1.55 നാണ്  അലാറം മുഴങ്ങുക. 

മെയ്, നവംബര്‍ മാസങ്ങളില്‍ രണ്ട് തവണ രാജ്യവ്യാപകമായി ടെസ്റ്റ് അലേര്‍ട്ടുകള്‍ നല്‍കുമ്പോള്‍ കാട്ടുതീ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് മാര്‍ച്ച് 1 ബുധനാഴ്ച ഈ വര്‍ഷത്തെ എമര്‍ജന്‍സി അലേര്‍ട്ട് നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നമുക്ക് ആവശ്യമുള്ളപ്പോള്‍ അലേര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും സിസ്റ്റം പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഈ ടെസ്റ്റ് സഹായിക്കുന്നു. കൂടാതെ കാട്ടുതീ പോലുള്ള അപ്രതീക്ഷിത സംഭവത്തോട് പ്രതികരിക്കാനുള്ള സന്നദ്ധതയാണ് സര്‍ക്കാര്‍ ഈ ടെസ്റ്റ് വഴി പ്രകടമാക്കുന്നതെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.