എം.സി.വൈ.എം - കെ.എം.ആർ.എം തയ്‌ബ യുവ T-20 സീസൺ 10 ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു.

By: 600007 On: Feb 27, 2023, 8:56 PM

 കുവൈറ്റ് സിറ്റി : എം.സി.വൈ.എം - കെ.എം.ആർ.എം സംഘടിപ്പിച്ച തായ്‌ബ യുവ T20 സീസൺ 10 ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു. അഞ്ച് ആഴ്ചകളിലായി നടന്ന മത്സരത്തിൽ നാലു  ഗ്രൂപ്പുകളിലായി 16 ടീമുകൾ പങ്കെടുത്തു. തുടർച്ചയായ അഞ്ചാം തവണയും കൊച്ചിൻ ഹരിക്കെയിൻസ് ടൂർണമെന്റിൽ വിജയികളാകുകയും, ടീം റോയൽ സ്റ്റാർ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. എം.സി.വൈ.എം പ്രസിഡന്റ് ശ്രീ. ലിബിൻ കെ ബെന്നി, ശ്രീ. ഷിബു ജേക്കബ്, ശ്രീ. അജി വർഗീസ്, ശ്രീ. ഷൈജു നിലയ്ക്കൽ, ശ്രീ. അനു വർഗീസ് ശ്രീ. ഷിബു പാപ്പച്ചൻ, ശ്രീ. ജെയിംസ് കെ എസ്, ശ്രീ. ജിൽറ്റോ ജയിംസ്  എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

അർദിയ ഗ്രൗണ്ടിൽ നടന്ന സമാപന ചടങ്ങ് എം.സി.വൈ.എം ഡയറക്ടർ ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ  ടൂർണമെന്റിന്റെ  സ്പോൺസർമാരായ തയ്‌ബ ഹോസ്പിറ്റൽ, ഓൺ കോസ്റ്റ്, അൽ മുല്ല എക്സ്ചേഞ്ച് എന്നിവരുടെ പ്രതിനിധികളും കെ.എം.ആർ.എം - എം.സി.വൈ.എം ഭാരവാഹികളും നിരവധി അംഗങ്ങളും പങ്കെടുക്കുകയുണ്ടായി. വിജയികൾക്ക് ട്രോഫിയും മെഡലുകളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.
ടൂർണമെന്റിന്റെ പത്താം സീസണിന്റെ ഭാഗമായി, സ്മരണിക പ്രകാശനം ചെയ്തതോടൊപ്പം മുൻ സീസണുകളിലെ കൺവീനർമാരായിരുന്നവരെയും, കുവൈറ്റ് നാഷണൽ ക്രിക്കറ്റ് ടീമിൽ അംഗങ്ങൾ ആയിരിക്കുന്ന മലയാളി താരങ്ങളെയും  ആദരിച്ചു.