പി പി ചെറിയാൻ, ഡാളസ്.
വാഷിംഗ്‌ടൺ ഡി സി : യുഎസിലെ മോർട്ട്ഗേജ് നിരക്കുകൾ തുടർച്ചയായി മൂന്നാം ആഴ്ചയും വർധിച്ചുകൊണ്ടിരിക്കുന്നു. 30 വർഷത്തെ സ്ഥിര പലിശ നിരക്ക് ഫെബ്രുവരി 23 ന് അവസാനിക്കുന്ന ഏഴ് ദിവസത്തെ കാലയളവിൽ ശരാശരി 6.5% ആയി, ഒരു ആഴ്‌ച മുമ്പത്തെ 6.32% ൽ നിന്ന് 18 ബേസിസ് പോയിന്റ് ഉയർന്നു.
ഫെബ്രുവരിയുടെ തുടക്കത്തിൽ, നിരക്ക് 6.09% ആയി കുറഞ്ഞു. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. ഫ്രെഡി മാക്കിന്റെ പ്രൈമറി മോർട്ട്ഗേജ് മാർക്കറ്റ് സർവേ പ്രകാരം ഒരു വർഷത്തിനു മുമ്പ് ശരാശരി നിരക്ക് 3.89% ആയിരുന്നു. അതേസമയം, 15 വർഷത്തെ സ്ഥിര നിരക്ക് മുൻ ആഴ്ചയിലെ 5.51 ശതമാനത്തിൽ നിന്ന് 25 ബേസിസ് പോയിൻറ് ഉയർന്ന് ശരാശരി 5.76 ശതമാനത്തിലെത്തി.
2022 ലെ ഇതേ കാലയളവിൽ 15 വർഷത്തെ ശരാശരി 3.14% ആയിരുന്നു. കഴിഞ്ഞ വർഷം ഈ സമയത്ത് നിരക്ക് 4% ൽ താഴെയായിരുന്നു. തുടർച്ചയായി മൂന്നാം ആഴ്ചയും മോർട്ട്ഗേജ് നിരക്കുകൾ ഉയർന്നത് റിയൽ എസ്റ്റേറ്റ് രംഗത്തു ആശങ്കകൾ വർധിപ്പിച്ചിരികയാണ്.
സമ്പദ്‌വ്യവസ്ഥയുടെ ശക്തി പ്രകടമാക്കുന്നത് തുടരുന്നു. പ്രതീക്ഷിച്ചതിലും ശക്തമായ വളർച്ച, നാണയപ്പെരുപ്പത്തിന്റെ ഭീഷണി എന്നിവ കണക്കിലെടുത്ത് പലിശനിരക്ക് പുനർനിർണയിക്കുന്നു. ”ഫ്രെഡി മാക്കിന്റെ ചീഫ് ഇക്കണോമിസ്റ്റ് സാം ഖാതർ പറഞ്ഞു.
രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വായ്പക്കാരിൽ നിന്ന് ഫ്രെഡി മാക് സ്വീകരിക്കുന്ന മോർട്ട്ഗേജ് അപേക്ഷകളെ അടിസ്ഥാനമാക്കിയാണ് ശരാശരി മോർട്ട്ഗേജ് നിരക്ക് കണക്കാക്കിയിരിക്കുന്നത്. സർവേയിൽ 20% നിക്ഷേപിക്കുകയും മികച്ച ക്രെഡിറ്റ് ഉള്ളവരുമായ കടം വാങ്ങുന്നവരെ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്.
കുറച്ച് പണം മുൻകൂറായി നിക്ഷേപിക്കുന്ന, അനുയോജ്യമായ ക്രെഡിറ്റേക്കാൾ കുറവുള്ള പല വാങ്ങലുകാരും ശരാശരി നിരക്കിനേക്കാൾ കൂടുതൽ നൽകേണ്ടി വരുമെന്നും സർവേ ചൂണ്ടി കാണിക്കുന്നു.