കുട്ടികള്‍ക്കെതിരെ ഓണ്‍ലൈന്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നു; കൂടുതലായും നടക്കുന്നത് വിദേശ വിപണിയിലെന്ന് അലേര്‍ട്ട് എഡ്മന്റണ്‍

By: 600002 On: Feb 27, 2023, 12:23 PM


കാനഡയിലെ കുട്ടികളെ നിര്‍ബന്ധിച്ച് നഗ്ന ചിത്രങ്ങളെടുക്കുകയും ലൈംഗികപരമായ ഉള്ളടക്കങ്ങള്‍ പങ്കിടാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന കേസുകള്‍ വര്‍ധിക്കുന്നതായി ആല്‍ബെര്‍ട്ട എന്‍ഫോഴ്‌സ്‌മെന്റ് റെസ്‌പോണ്‍സ് ടീം(അലെര്‍ട്ട്) മുന്നറിയിപ്പ് നല്‍കി. വിദേശ വിപണിയിലാണ് ഇത്തരം ലൈംഗികാതിക്രമങ്ങള്‍ കൂടുതലായും നടക്കുന്നതെന്നും അലേര്‍ട്ട് സൂചിപ്പിക്കുന്നു. 

ഓണ്‍ലൈന്‍ വഴി പരിചയപ്പെടുന്നവര്‍ കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് അവരെ നഗ്ന ചിത്രങ്ങള്‍ അയക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു. ആവശ്യം നിരസിക്കുന്ന കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതോടെ ഭയപ്പെട്ടുപോകുന്ന കുട്ടികള്‍ ഇവരുടെ താല്‍പ്പര്യത്തിന് വഴങ്ങുന്നു. ഇത് വിദേശരാജ്യങ്ങള്‍ നിന്നുള്ളവരാണ് കൂടുതലായും ചെയ്യുന്നതെന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും അലേര്‍ട്ട് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.