വിദ്യാര്‍ത്ഥികള്‍ക്കായി ജോലി വാഗ്ദാനം ചെയ്ത് കനേഡിയന്‍ സര്‍ക്കാര്‍ 

By: 600002 On: Feb 27, 2023, 12:08 PM

വിദ്യാര്‍ത്ഥികള്‍ക്കായി ജോലികള്‍ വാഗ്ദാനം ചെയ്ത് കനേഡിയന്‍ സര്‍ക്കാര്‍. ഫെഡറല്‍ സ്റ്റുഡന്റ് വര്‍ക്ക് എക്‌സ്പീരിയന്‍സ് പ്രോഗ്രാമിന്റെ(FSWEP) ഭാഗമായി, ഹൈസ്‌കൂള്‍, CEGEP, കോളേജ് അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഫെഡറല്‍ ഗവണ്‍മെന്റ് അവരുടെ പഠനകാലത്ത് ജോലിക്ക് നിയമിക്കുന്നു. വിദ്യാഭ്യാസ നിലവാരം അനുസരിച്ചാണ് വേതനം. സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് മണിക്കൂറില്‍ 16 ഡോളറും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മണിക്കൂറില്‍ 16 ഡോളര്‍ മുതല്‍ 21.24 ഡോളര്‍ വരെയുമാണ് വേതനം. 

രാജ്യത്തുടനീളമുള്ള 300 ല്‍ അധികം നഗരങ്ങളില്‍ ജോലി ലഭ്യമാണ്. ഭരണം, ആശയവിനിമയം, എന്‍ഫോഴ്‌സ്‌മെന്റ്, ധനകാര്യം, ഐടി, നയകാര്യം എന്നീ മേഖലകളില്‍ ജോലി ലഭ്യമാണ്. ലബോറട്ടറികള്‍, കപ്പലുകള്‍, ഫാമുകള്‍, ഹിസ്റ്റോറിക്കല്‍ സൈറ്റുകള്‍, നാഷണല്‍ പാര്‍ക്കുകള്‍, മറ്റ് കാനഡയിലുടനീളമുള്ള മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.canada.ca/en/public-service-commission/jobs/services/recruitment/students/federal-student-work-program.html സന്ദര്‍ശിക്കുക.