അധികാരമേറ്റതിന്റെ 100 ആം ദിനത്തില്‍ ടാക്‌സ് ക്രെഡിറ്റ് വര്‍ധന പ്രഖ്യാപിച്ച് ബീസി പ്രീമിയര്‍ ഡേവിഡ് എബി. സറേയില്‍ നടന്ന പരിപാടിയിലാണ് പ്രവിശ്യയെ അഭിസംബോധന ചെയ്ത് പ്രഖ്യാപനം നടത്തിയത്. ബീസി അഫോര്‍ഡബിളിറ്റി ക്രെഡിറ്റ് വര്‍ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വര്‍ധിച്ചുവരുന്ന ജീവിത ചെലവുകള്‍ താങ്ങാന്‍ പ്രവിശ്യയിലെ കുടുംബങ്ങളെ സഹായിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ ക്രെഡിറ്റ് വര്‍ധന.
ഈ ക്രെഡിറ്റ് മുതിര്‍ന്ന ഒരാള്‍ക്ക് 164 ഡോളര്‍ അധികവും ഒരു കുട്ടിക്ക് 41 ഡോളര്‍ വരെയും രണ്ട് കുട്ടികളുള്ള ഒരു കുടുംബത്തിന് 410 ഡോളര്‍ വരെയും ലഭ്യമാകും.