ന്യൂയോര്‍ക്ക് സിറ്റിയില്‍ 21 ഓളം ആപ്പിള്‍ ഹെഡ്‌ഫോണുകള്‍ മോഷണം പോയതായി പോലീസ് 

By: 600002 On: Feb 27, 2023, 10:18 AM

ന്യൂയോര്‍ക്ക് സിറ്റിയില്‍ 21 ഓളം പേരുടെ ആപ്പിള്‍ ഫാന്‍സി ഹെഡ്‌ഫോണുകള്‍ മോഷണം പോയതായി പോലീസ്. മോപ്പഡിലെത്തുന്ന തട്ടിപ്പ് സംഘമാണ് നടന്നുപോകുന്നവരില്‍ നിന്നും ഹെഡ്‌സെറ്റുകള്‍ തട്ടിയെടുക്കുന്നത്. 

ജനുവരി 28നാണ് മോഷണങ്ങള്‍ ആരംഭിച്ചത്. രണ്ട് മോപ്പഡുകളിലായി വന്ന നാല് പേരാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. വഴിയാത്രക്കാരുടെ പക്കലെത്തുന്ന ഇവര്‍ ആപ്പിള്‍ എയര്‍പോഡ്‌സ് മാക്‌സ് പിന്നിലൂടെ എത്തി തട്ടിപ്പറിച്ചെടുക്കുന്നു. തുടര്‍ന്ന് വേഗത്തില്‍ വാഹനം ഓടിച്ച് കടന്നുകളയുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. നോയ്‌സ്-ക്യാന്‍സെലിംഗ് ഡിവൈസുകള്‍ നിലവില്‍ ഒരു പീസ് 549 യുഎസ് ഡോളറിനാണ് വില്‍ക്കുന്നത്. 

മാന്‍ഹാട്ടണ്‍, സെന്‍ട്രല്‍ പാര്‍ക്ക് എന്നിവടങ്ങളിലാണ് മോഷണങ്ങള്‍ നടന്നിട്ടുള്ളത്. 18 നും 41 നും വയസ്സിനിടയില്‍ പ്രായമുള്ളവരാണ് മോഷണത്തിനിരയാക്കപ്പെട്ടിരിക്കുന്നത്.