ഫ്‌ളൂ സീസണ്‍: ആല്‍ബെര്‍ട്ടയില്‍  മരിച്ചവരുടെ എണ്ണം 115 ആയി 

By: 600002 On: Feb 27, 2023, 8:51 AM

ആല്‍ബെര്‍ട്ടയില്‍ കഴിഞ്ഞയാഴ്ച മൂന്ന് പേര്‍ കൂടി ഫ്‌ളൂ ബാധിച്ച് മരിച്ചതോടെ ഈ ഫ്‌ളൂ സീസണില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 115 ആയി. 2010 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2014-15 കാലയളവില്‍ 114 പേരാണ് ഫ്‌ളൂ ബാധിച്ച് മരിച്ചത്. ഈ വര്‍ഷം പ്രവിശ്യയില്‍ ഏറ്റവും മാരകമായ ഫ്‌ളൂ സീസണാണെന്ന് ആരോഗ്യ വിദഗ്ധരും പറഞ്ഞു. 

അതേസമയം, ഫ്‌ളൂ സീസണിന്റെ ആദ്യ മാസങ്ങളെ അപേക്ഷിച്ച് മൊത്തത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം കുത്തനെ കുറഞ്ഞുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച 43 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളാണ് ഐസിയുവില്‍ ചികിത്സയിലുള്ളത്.