ചിലവ് ചുരുക്കൽ ; സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

By: 600021 On: Feb 27, 2023, 2:06 AM

50 വയസ്സ് കഴിഞ്ഞവരും  20 വർഷം സർവ്വീസ് പൂർത്തിയാക്കിയവരുമായ  ജീവനക്കാർക്ക്  സ്വയം വിരമിക്കൽ പദ്ധതിയുമായി കെഎസ്ആര്‍ടിസി. ജീവനക്കാരുടെ എണ്ണം 15,000 ആക്കി ശമ്പള ചെലവിൽ 50 ശതമാനം കുറയ്ക്കുകയാണ് ധനവകുപ്പ്   ലക്ഷ്യമിടുന്നത്.  പദ്ധതിക്കായി 7500 പേരുടെ പട്ടിക തയാറാക്കി. നിലവിൽ 26,000ത്തോളം ജീവനക്കാരാണ് കെഎസ്ആര്‍ടിസിയിൽ  ഉള്ളത്. പദ്ധതി നടപ്പാക്കാൻ 1100 കോടി രൂപ വേണ്ടി വരും. അതിനിടെ   പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ കെഎസ്ആര്‍ടിസി വരുത്തിയ കുടിശിക 6 മാസത്തിനകം തീർക്കണമെന്ന് ഹൈക്കോടതി.സാമ്പത്തിക പ്രതിസന്ധി കാരണമാണ് തുക അടക്കാൻ കഴിയാതിരുന്നത് എന്ന കെഎസ്ആര്‍ടിസിയുടെ വിശദീകരണം കോടതി തള്ളി.  251 കോടി രൂപയാണ് 2014 മുതൽ ഇതുവരെയുള്ള കുടിശിക.