സൗദി അറേബ്യ ഇന്ത്യയുടെ സുപ്രധാന പങ്കാളിയെന്ന് പുതിയ ഇന്ത്യൻ സ്ഥാനപതി

By: 600021 On: Feb 27, 2023, 12:47 AM

സൗദി അറേബ്യ ഇന്ത്യയുടെ സുപ്രധാന പങ്കാളിയെന്ന്  ഇന്ത്യന്‍ സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന്‍.  ഏറ്റവും മികച്ച ഉഭയകക്ഷി സൗഹൃദവും സുശക്തമായ ബന്ധവുമാണ് ഇരു രാഷ്ട്രങ്ങളും തമ്മില്‍ നിലനിക്കുന്നതെന്നും പുതുതായി നിയമിതനായ സ്ഥാനപതി പറഞ്ഞു. പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനവും കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനവും സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക രംഗത്ത് കൂടുതല്‍ മുന്നേറാന്‍ സഹായിച്ചു. സൗദിയിലെ വിഷന്‍ 2030 പരിഷ്‌കരണങ്ങള്‍ കൂടുതല്‍ അവസരമാണ് ഒരുക്കിയിട്ടുളളത്.  സൗദി അറേബ്യയുടെ വികസനത്തിനു ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനകളെ ഭരണാധികാരികള്‍ അംഗീകരിച്ചിട്ടുണ്ടെന്നും ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു.