ഇറ്റലിയിൽ അഭയാർത്ഥി ബോട്ട് മറിഞ്ഞ് 58 മരണം; മൃതദേഹങ്ങൾ തീരത്തടിഞ്ഞു

By: 600021 On: Feb 27, 2023, 12:38 AM

തെക്കൻ ഇറ്റലിയിൽ , 150 ഓളം വരുന്ന അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് തകർന്ന് 58 പേർ മരിച്ചു. 40 പേരെ  രക്ഷപ്പെടുത്തി, 27 പേരുടെ മൃതദേഹം തീരത്ത്  അടിഞ്ഞു. അപകടത്തിൽ പെട്ട ബാക്കി ഉള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഇറാൻ, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവടങ്ങളിലുള്ളവരാണ് അഭയാർത്ഥികൾ . അപകടകരമായ മെഡിറ്ററേനിയൻ കടൽ വഴി ഇറ്റലിയിലേക്ക് കടക്കാൻ ശ്രമിക്കുന്ന  അഭയാർത്ഥികൾ  മുൻപും കാണാതാവുകയോ  കൊല്ലപ്പെടുകയോ ചെയ്‌തിട്ടുണ്ട്. അഭയാർത്ഥികൾ  അനതികൃതമായി രാജ്യത്ത് കടന്നു കൂടുന്നത് കർശനമായും തടയുമെന്ന്   ഇറ്റലി ആഭ്യന്തര മന്ത്രി അറിയിച്ചു.