മോദി  പാക്കിസ്ഥാനെ സഹായിച്ചേക്കും ; റോ മുൻ മേധാവിഅമർജിത്ത് സിങ് ദുലാത്ത്

By: 600021 On: Feb 27, 2023, 12:09 AM

ഇന്ത്യ- പാക്കിസ്ഥാൻ ബന്ധത്തിൽ മാറ്റമുണ്ടാവുമെന്നും  രാഷ്ട്രീയ- സാമ്പത്തിക അരക്ഷിതാവസ്ഥ നേരിടുന്ന  പാക്കിസ്ഥാനെ പ്രധാനമന്ത്രി നരേന്ദ്രമോദി സഹായിക്കുമെന്നും  താൻ പ്രതീക്ഷിക്കുന്നതായി  മുൻ റിസേർച്ച് അനലൈസിസ് വിങ് ചീഫ് അമർജിത്ത് സിങ് ദുലാത്ത്.  ഇന്ത്യയുമായുള്ള അമേരിക്കയുടെ സൗഹൃദം അകലെയാണെന്നും അയൽക്കാരാണ് എന്നും അടുത്തുള്ളതെന്നും അമർജിത്ത് സിങ് ദുലാത്ത് പറഞ്ഞു. നമ്മുടെ അയൽക്കാരെ ചേർത്തു പിടിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പൊതു താൽപ്പര്യത്തോടെയുള്ള തുറന്ന ചർച്ചകൾ അനിവാര്യമാണെന്നും വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ അമർജിത്ത് സിങ് ദുലാത്ത് പറഞ്ഞു.  രാജ്യവ്യാപകമായി വൈദ്യുതി മുടക്കം, രാഷ്ട്രീയ അസ്ഥിരത, പാകിസ്ഥാൻ രൂപയുടെ ഇടിവ് കരുതൽ ശേഖരം കുറയുക, തുടങ്ങി ഭീകരമായ പ്രതിസന്ധിയിലൂടെ  കടന്നുപൊയ്കൊണ്ടിരിക്കുന്ന പാക്കിസ്ഥാനിൽ  മന്ത്രിമാരുടേയും   സർക്കാർ ഉദ്യോ​ഗസ്ഥരുേടയും ആനുകൂല്യങ്ങളും ശമ്പളവും വെട്ടിക്കുറിച്ചാണ് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് സാമ്പത്തികാവസ്ഥ സ്ഥിരപ്പെടുത്താൻ  ശ്രമിക്കുന്നത്.