തെക്കൻ ഇറ്റലിയിൽ പാറക്കെട്ടുകളിൽ ഇടിച്ച് ബോട്ട് തകർന്ന്, 43 കുടിയേറ്റക്കാർ മരിച്ചതായി ഇറ്റാലിയൻ തീരസംരക്ഷണ സേന അറിയിച്ചു. പലരേയും കാണാതായിട്ടുണ്ടെന്നു രക്ഷപ്പെട്ടവർ സൂചിപ്പിച്ചു. ഇതുവരെ, 80 പേരെ ജീവനോടെ കണ്ടെത്തി. ഒരു ഹെലികോപ്റ്ററും, പോലീസും,കോസ്റ്റ് ഗാർഡും അതിർത്തി പോലീസിൽ നിന്നുള്ള കപ്പലുകളും ഉൾപ്പെടുന്ന സംഘം രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഇറ്റാലിയൻ അധികൃതർ അറിയിച്ചു . പ്രദേശത്തെ മത്സ്യത്തൊഴിലാളികളും രക്ഷപ്പെട്ടവർക്കായി തിരച്ചിൽ നടത്തി.