ഫൊക്കാന വനിതാ ഫോറത്തിന്റെ ന്യൂ ജേഴ്‌സി റീജിയൺ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷീന സജിമോൻ കോർഡിനേറ്റർ

By: 600008 On: Feb 26, 2023, 4:24 PM

ന്യൂ ജേഴ്‌സി : ഫൊക്കാന വനിതാ ഫോറത്തിന്റെ ന്യൂ ജേഴ്‌സി റീജിയന്റെ ഭാരവാഹികളായി ഷീന സജിമോൻ കോർഡിനേറ്റർ, ചിന്നമ്മ പാലാട്ടി സെക്രട്ടറി, ഡോണ ടിബു കൾച്ചറൽ കോർഡിനേറ്റർ, വത്സമ്മ ജോയി, സൂസൻ വർഗീസ്, ഷൈൻ കണ്ണമ്പള്ളി, ഡോ . ഷൈനി രാജു, നെസ്സി തടത്തിൽ, റെസിൻ സോജൻ, വിഞ്ചു പീറ്റർ, ജെസ്സി തോമസ് മാത്യു, ഗ്രേസ് ജോസഫ്, മഞ്ചു ചാക്കോ എന്നിവരെ കമ്മിറ്റി മെംബേഴ്‌സ് ആയും  തെരെഞ്ഞുടുത്തതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ഡോ. ബ്രിജിറ്റ്‌ ജോർജ് അറിയിച്ചു.

ഫൊക്കാന വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ജനോപകരപ്രതമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാനാ നേതൃത്വവും പ്രവര്‍ത്തിക്കുന്നു.

നിർദ്ധനരും സമർത്ഥരുമായ നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വിമെൻസ് ഫോറം നൽകുന്ന സ്കോളര്‍ഷിപ് ഏപ്രിൽ ഒന്നാം തിയതി ഫൊക്കാനാ കേരളാ കൺവെൻഷനിൽ വെച്ച് നൽകുമെന്ന് വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ്‌ ജോർജ് അറിയിച്ചു.

അംഗീകൃത നേഴ്സിംഗ് കോളജുകളില്‍ പഠിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ കേരളത്തിലെ കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ് ലഭിക്കുക. പുതിയതായി തെരഞ്ഞടുത്ത ന്യൂ ജേഴ്‌സി റീജിയന്റെ ഭാരവാഹികൾക്കു എല്ലാ വിധ ആശംസകളും നേരുന്നതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കലാ ഷഹി, ട്രഷർ ബിജു ജോൺ, വിമന്‍സ് ഫോറം ദേശിയ  ചെയര്‍പേഴ്‌സണ്‍ ഡോ. ബ്രിജിറ്റ്‌ ജോർജ്  എന്നിവർ അറിയിച്ചു.

റിപ്പോർട്ട് : ഡോ. മാത്യു ജോയിസ്, ലാസ്‌വേഗാസ്.