പി പി ചെറിയാൻ, ഡാളസ്.
ഗാർലാൻഡ് (ഡാളസ് ): ഡാളസ് കേരള അസോസിയേഷൻ ഓഫീസിൽ അതിക്രമിച്ചു കയറിയ അക്രമി ഓഫീസിനകത്തുണ്ടായിരുന്ന ഇലക്ട്രിക്ക്-സംഗീത ഉപകരണങ്ങൾ കേടുവരുത്തുകയും ഇന്റർനെറ്റ് കേബിളുകൾ വെട്ടിമുറിക്കുകയും ചെയ്തതായി അസോസിയേഷൻ സെക്രട്ടറി അനശ്വർ മാമ്പിള്ളി അറിയിച്ചു.
ശനിയാഴ്ച ഓഫീസ് തുറന്നപ്പോഴാണ് ഉപകരണങ്ങൾ നശിപ്പിക്കപ്പെട്ടതായി ഭാരവാഹികളുടെ ശ്രദ്ധയിൽ പെട്ടത് ഇത്തരം ഒരു സംഭവം അസോസിയേഷൻ ചരിത്രത്തിലാദ്യമാണെന്നു അസ്സോസിയേഷൻ സ്ഥാപകാംഗം ഐ വർഗ്ഗീസ് പറഞ്ഞു.
ഭാരവാഹികൾ അറിയിച്ചതനുസരിച്ചു ഗാർലാൻഡ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഓഫിസിനകത്തു സ്ഥാപിച്ചരുന്ന ക്യാമറകൾ പരിശോധിച്ചുവരുന്നു. ഇതിനു ഉത്തരവാദികളെ കണ്ടെത്തി നിയമത്തിനുമുപിൽ കൊണ്ടുവരണമെന്ന് ഭാരവാഹികളായ സൈമൺ ജേക്കബ്, പി റ്റി സെബാസ്റ്റ്യൻ ഡയറക്ടർ ബോർഡ് അംഗം രാജൻ ഐസക് എന്നിവർ ആവശ്യപ്പെട്ടു.