കനേഡിയൻ നടൻ ഗോർഡൻ പിൻസെന്റ് (92) അന്തരിച്ചു.

By: 600110 On: Feb 26, 2023, 3:59 PM

 

കനേഡിയൻ നടൻ ഗോർഡൻ പിൻസെന്റ് (92) അന്തരിച്ചു.“എവേ ഫ്രം ഹെർ” എന്ന  ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ജനശ്രദ്ധ നേടിയിരുന്നു. 70-കളിൽ, പിൻസെന്റ് തന്റെ കരിയർ അതിന്റെ ഉന്നതിയിലെത്തിച്ചു.

1950 കളുടെ തുടക്കത്തിൽ, പിൻസെന്റ് അഭിനയത്തിൽ നിന്ന് ഇടവേള എടുത്തു. പിന്നീട് കനേഡിയൻ ആർമിയിൽ ചേർന്ന്,ഏകദേശം നാല് വർഷത്തോളം സേവനമനുഷ്ഠിച്ചു.

1960-കളുടെ തുടക്കത്തിൽ, സിബിസിയുടെ “ദ ഫോറസ്റ്റ് റേഞ്ചേഴ്സ്” ഉൾപ്പെടെ, “ദി റെഡ് ഗ്രീൻ ഷോ,” “ഡ്യൂ സൗത്ത്,” “വിൻഡ് അറ്റ് മൈ ബാക്ക്”, പോൾ ഗ്രോസിന്റെ “H20: ദി ലാസ്റ്റ് പ്രൈം മിനിസ്റ്റർ” എന്നിവയുൾപ്പെടെ, കാനഡയിലെ അറിയപ്പെടുന്ന പല ടെലിവിഷൻ ഷോകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
അദ്ദേഹത്തിന്റെ സുഹൃത്ത് നടൻ മാർക്ക് ക്രിച്ച്, മരണം സ്ഥിരീകരിച്ചു.