എൻ.എസ്.എസ് ഓഫ് ബീ.സി ബ്ലഡ് ഡോണെഷൻ ഡ്രൈവ് നടത്തി 

By: 600099 On: Feb 26, 2023, 7:16 AM

എൻ.എസ്.എസ് ഓഫ് ബി.സിയുടെ നേതൃത്വത്തിൽ ബ്ലഡ് ഡോണെഷൻ ഡ്രൈവ് നടത്തി. 2023 ഫെബ്രുവരി 12 ന്  ബീ.സി യിലെ സറിയിലുള്ള കനേഡിയൻ ബ്ലഡ് സർവീസസിലാണ് എൻ.എസ്.എസ് ഓഫ് ബി.സി അംഗങ്ങൾ രക്തദാനം നൽകിയത്. എൻ.എസ്.എസ് ഓഫ് ബീ.സിയുടെ നേതൃത്വത്തിൽ ആദ്യമായി നടന്ന രക്തദാന ചടങ്ങിൽ ആറോളം അംഗങ്ങളാണ് പങ്കെടുത്തത്. പങ്കെടുത്ത എല്ലാവരുടെയും സമയത്തിനും അർപ്പണബോധത്തിനും നന്ദി പറയുന്നതോടൊപ്പം വീണ്ടും വരും മാസങ്ങളിൽ ബ്ലഡ് ഡോണെഷൻ ഡ്രൈവുകൾ നടത്തുവാൻ താല്പര്യപ്പെടുന്നതായി എൻ.എസ്.എസ് ഓഫ് ബീ.സി വക്താക്കൾ അറിയിച്ചു. രക്തദാനത്തിന് താല്പര്യമുള്ളവർ എൻ.എസ്.എസ് ഓഫ് ബീ.സിയുമായി N.S.S B.C എന്ന ലിങ്കിൽ ബന്ധപ്പെടാവുന്നതാണ്.