രാജ്യത്തെ ആദ്യ റോബോട്ടിക് മാൻഹോൾ ക്ലീനിങ്ങുമായി കേരളം. ബാൻഡ്കൂറ്റ് എന്ന് പേരിട്ട റോബോട്ടിക് മെഷീൻ്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ ഇന്നലെ ഗുരുവായൂരിൽ നിർവ്വഹിച്ചു. ഇതോടെ മാൻഹോളുകൾ വൃത്തിയാക്കാൻ സമ്പൂർണമായി യന്ത്ര സഹായം ഒരുക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. ടെക്നോ പാർക്ക് സ്റ്റാർട്ട് അപ്പ് സംരംഭമായ ജെൻറോബോട്ടിക്സാണ് റോബോർട്ടിക് മെഷീൻ വികസിപ്പിച്ചെടുത്തത്. നിലവിലുള്ള എല്ലാ അഴുക്കുചാലുകളും വൃത്തിയാക്കാൻ മെഷീൻ പ്രവർത്തനം സംസ്ഥാനമാകെ വ്യാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.വാട്ടർപ്രൂഫ് മെഷീനിൽ എച്ച് ഡി ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ടെന്നതാണ് ആണെന്നതാണ് മറ്റൊരു പ്രത്യേകത. സെൻസറുകൾ കൊണ്ട് മാൻഹോളുകളിലുള്ള വിഷവാതകവും കണ്ടു പിടിക്കാനാവും.