റഷ്യ -യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന ചൈനയുടെ നിർദേശം പുറത്ത് വന്നതിന് പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങുമായി നേരിട്ട് ചർച്ച നടത്താൻ താത്പര്യമറിയിച്ച് യുക്രൈൻ പ്രസിഡണ്ട് വ്ലാദിമർ സെലന്സ്കി. യുദ്ധം ഒരു വർഷം പിന്നിട്ടപ്പോഴാണ് സാമാധാനം പുനസ്ഥാപിക്കണമെന്നും ആയുധം താഴെ വെക്കണമെന്നും ചൈന ആവശ്യപ്പെട്ടത്. എന്നാൽ റഷ്യക്ക് ആയുധങ്ങൾ നൽകുന്ന ചൈനയുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ലെന്ന് അമേരിക്ക പ്രതികരിച്ചു. അതിനിടെ യൂറോപ്യൻ യൂണിയൻ പത്താം തവണയും റഷ്യക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി. യുക്രൈന് ബില്യൺ യുസ് ഡോളറിൻ്റെ സഹായവും പ്രഖ്യാപിച്ചു. ഒരു വര്‍ഷം പിന്നിട്ട യുദ്ധത്തിൽ നിന്നും പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവർത്തിക്കുമ്പോൾ യുദ്ധം ഇനിയും നീളാനാണ് സാധ്യത.