1948 ൽ മലയാളത്തിലെ നാലാമത്തെ ശബ്ദ ചിത്രമായ നിർമ്മലയിലൂടെ പുറത്തിറങ്ങിയ ആദ്യ മലയാള സിനിമ പിന്നണി ഗാനത്തിന് ഇന്ന് 75 വർഷം. മഹാകവി ജി. ശങ്കരക്കുറുപ്പ് എഴുതി, ഇ. ഐ. വാര്യർ സംഗീതം നൽകിയ ഗാനം പാടിയത് അന്ന് അറാം ക്ലാസുകാരിയായിരുന്ന തൃപ്പൂണിത്തുറ സ്വദേശി വിമല ബി വർമ്മയാണ്. മോഡേൺ തീയറ്ററിൽ വെച്ചായിരുന്നു ഗാനങ്ങളുടെ റെക്കോർഡിംഗ്. പാടിയ ചിത്രത്തിൽ അഭിനയിക്കാനും വിമല വർമ്മക്ക് അവസരം ലഭിച്ചു. മൂന്നു പാട്ടുകളാണ് നിർമ്മലയിൽ വിമല പാടിയത്.