അത്യുഷ്ണം; ജനങ്ങൾക്ക് ജാഗ്രത നിർദേശം

By: 600021 On: Feb 26, 2023, 1:16 AM

സംസ്ഥാനത്ത് രാവും പകലും ഒരുപോലെ  ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി  ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽനിന്നുള്ള റിപ്പോർട്ട് പ്രകാരം 36 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനിലയാണ് കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിലെ  വിവിധ ഭാഗങ്ങളിൽ  അനുഭവപ്പെട്ടത്. മലബാർ ജില്ലകളിലാണ് ചൂട് കൂടുതൽ അനുഭവപ്പെടുന്നത്. ആളുകൾക്ക് നിർജലീകരണമുൾപ്പെടെ അനുഭവപ്പെടുന്നുണ്ട്. പകൽ 11 മുതൽ 3 വരെ ശരീരത്തിൽ നേരിട് സൂര്യപ്രകാശം എല്ക്കുന്നത് ഒഴിവാക്കുക, ധാരാളം ശുദ്ധജലം  കുടിക്കുക, പരുത്തി വസ്ത്രങ്ങൾ ധരിക്കുക, തൊപ്പിയോ കുടയോ പ്രയോഗിക്കുക, കെട്ടിടങ്ങളിൽ ഫയർ ഓഡിറ്റ്‌ നടത്തി സുരക്ഷ ഉറപ്പാക്കുക, വിവിധ മേഖലകളിലെ ജോലിസമയം പുനഃക്രമീകരിക്കുക തുടങ്ങിയതാണ് നിർദ്ദേശങ്ങൾ.