COVID-19 പാൻഡെമിക് കാരണം, ഉത്തര കൊറിയയിൽ ഭക്ഷ്യക്ഷാമം വഷളായി. ശരിയായ കാർഷിക നയം രൂപീകരിക്കുന്നതിനുള്ള “വളരെ പ്രധാനപ്പെട്ടതും അടിയന്തിരവുമായ ദൗത്യം”, ചർച്ച ചെയ്യാൻ ഉന്നത നേതാക്കൾ തയ്യാറെടുക്കുമ്പോൾ രാജ്യത്തിന്റെ ഭക്ഷ്യ അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വർധിക്കുന്നു.
ധാന്യത്തിന്റെ സമ്പൂർണ്ണ ക്ഷാമത്തേക്കാൾ വിതരണത്തിൽ വന്ന വീഴ്ചയാണ് പ്രശ്നമെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.
വിപണികളിലെ സ്വകാര്യ വ്യക്തികളുടെ ധാന്യ വിൽപ്പനയിൽ, അധികാരികൾ നിയന്ത്രണം കർശനമാക്കിയതിനാൽ, ഭക്ഷ്യ അരക്ഷിതാവസ്ഥ കൂടുതൽ വഷളായി. പകരം, ധാന്യ വ്യാപാരം സർക്കാർ നടത്തുന്ന ഇടങ്ങളിൽ മാത്രം ഒതുക്കി നിർത്താൻ ശ്രമിക്കുന്നു.