വാന്‍കുവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കാലതാമസം,ഫ്‌ളൈറ്റ് റദ്ദാക്കല്‍ മുന്നറിയിപ്പ് നല്‍കി എയര്‍ കാനഡ 

By: 600002 On: Feb 25, 2023, 10:50 AM



വാന്‍കുവറില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വാരാന്ത്യത്തില്‍ വാന്‍കുവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍(ഥഢഞ)  ഫ്‌ളൈറ്റ് കാലതാമസവും റദ്ദാക്കലുകളും ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് നല്‍കി എയര്‍കാനഡ. കനത്ത മഞ്ഞുവീഴ്ചയുള്ളതിനാല്‍ വിമാനങ്ങള്‍ റദ്ദാക്കാനോ സമയം മാറ്റാനോ സാധ്യതയുണ്ടെന്ന് എയര്‍ കാനഡയുടെ വെബ്‌സൈറ്റില്‍ യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കി. യാത്രക്കാര്‍ പുറപ്പെടുന്നതിന് മുമ്പ് ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയര്‍ കാനഡ അധികൃതര്‍ നിര്‍ദ്ദേശിച്ചു. 

വിമാനത്താവളത്തില്‍ ഡി-ഐസിംഗ് സൗകര്യം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്നും എക്യുപ്‌മെന്റുകളും ജീവനക്കാരും തയാറാണെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.