കനത്ത മഞ്ഞുവീഴ്ച:  മെട്രോ വാന്‍കുവറില്‍ ഡോര്‍ഡാഷ് ഫുഡ് ഡെലിവറി താല്‍ക്കാലികമായി നിര്‍ത്തുന്നു 

By: 600002 On: Feb 25, 2023, 9:45 AM

ഈ വാരാന്ത്യത്തില്‍ മെട്രോ വാന്‍കുവറില്‍ കനത്ത മഞ്ഞുവീഴ്ച മൂലം സര്‍വീസ് നിര്‍ത്തിവെച്ചതായി ഫുഡ് ഡെലിവറി ആപ്പായ ഡോര്‍ഡോഷ് അറിയിച്ചു. മെട്രോ വാന്‍കുവറിലും ബീസിയിലുടനീളമുള്ള മറ്റ് നിരവധി കമ്മ്യൂണിറ്റികളിലും 'സിവിയര്‍ വെതര്‍ പ്രോട്ടോക്കോള്‍' സജീവമാക്കിയതായി ഡോര്‍ഡാഷ് അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം മുതല്‍ ഡെലിവറി പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച രാവിലെ വരെ താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്ന കമ്മ്യൂണിറ്റികള്‍:

.North Vancouver
 .Vancouver
 .Coquitlam
 .Richmond
 .Surrey
 .Maple Ridge
 .Delta
 .White Rock
 .Langley City
 .Abbotsford
 .Mission
 .Squamish
 .Nanaimo
 .Ladysmith
 .Duncan
 .Victoria
 .Port Alberni
 .Courtenay
 .Powell River
 .Burnaby
 .Campbell River