കാനഡ ഹൗസിംഗ് ബെനിഫിറ്റിനായി മാര്‍ച്ച് 31 വരെ അപേക്ഷിക്കാം; വേഗത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് അധികൃതര്‍

By: 600002 On: Feb 25, 2023, 9:21 AM

കാനഡയിലെ കുറഞ്ഞ വരുമാനമുള്ള വാടകക്കാര്‍ക്ക് 500 ഡോളര്‍ ഭവന ആനുകൂല്യത്തിന് അപേക്ഷിക്കാന്‍ ഇനി ആറാഴ്ച കൂടി സമയമുണ്ട്. കാനഡ ഹൗസിംഗ് ബെനിഫിറ്റിന് ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത അര്‍ഹരായ വാടകക്കാര്‍ മാര്‍ച്ച് 31 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. 

35,000 ഡോളറില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്കോ, 20,000 ഡോളറില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള വ്യക്തികള്‍ക്കോ ആണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. അപേക്ഷകര്‍ 2022 കലണ്ടര്‍ വര്‍ഷത്തില്‍ അവരുടെ അഡ്ജസ്റ്റഡ് ഫാമിലി നെറ്റ് ഇന്‍കത്തിന്റെ 30 ശതമാനമെങ്കിലും വാടക നല്‍കിയിരിക്കണം. 

ഇതുവരെ 500,000 പേര്‍ ഹൗസിംഗ് ബെനിഫിറ്റിനായി അപേക്ഷിച്ചിട്ടുണ്ടെന്നും ഇനി 1.2 മില്യണോളം പേര്‍ അപേക്ഷിക്കാനുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. 

കാനഡ ഹൗസിംഗ് ബെനിഫിറ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍  https://www.newswire.ca/news-releases/less-than-six-weeks-left-to-apply-for-500-one-time-top-up-to-the-canada-housing-benefit-818943272.html   എന്ന ലിങ്കില്‍ ലഭ്യമാണ്.