എഡ്മന്റണില്‍ നോയിസ് ബൈലോയില്‍ മാറ്റം വരുത്തി സിറ്റി കൗണ്‍സില്‍. പുതിയ ബൈലോയില്‍ അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴ 1000 ഡോളറായി വര്‍ധിപ്പിച്ചു. നിലവില്‍ പിഴ ഈടാക്കുന്നുണ്ടെങ്കിലും പിഴ തുക വര്‍ധിപ്പിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അമിത ശബ്ദമുളള വാഹനങ്ങള്‍ക്കുള്ള നിലവിലെ പിഴ പരമാവധി 250 ഡോളറാണ്. ഇതില്‍ നിന്നുമാണ് 1000 ഡോളറായി പിഴത്തുക ഉയര്‍ത്തിയത്. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 2000 ഡോളര്‍ പിഴ ചുമത്തുമെന്നും മാറ്റം വരുത്തിയ ബൈലോയില്‍ വ്യക്തമാക്കുന്നു.
കൗണ്‍സിലര്‍മാര്‍ ഐക്യകണ്‌ഠേനയാണ് ബൈലോയ്ക്ക് അനുകൂലമായി വോട്ടുചെയ്തത്. നഗരം നേരിടുന്ന പ്രധാന പ്രശ്‌നമാണ് ശബ്ദമലിനീകരണമെന്ന് കൗണ്‍സിലര്‍ മൈക്കിള്‍ ജാന്‍സ് പറഞ്ഞു.