ഹാർബർ 60 നെ ഇവന്റ് സ്പേസാക്കി മാറ്റും

By: 600110 On: Feb 24, 2023, 4:07 PM

 

സ്റ്റീക്ക് ഹൗസ് ഹാർബർ 60 ഉള്ള ,ചരിത്രപരമായ ടൊറന്റോ കെട്ടിടം ഉടൻ തന്നെ നാല് നിലകളുള്ള ഇവന്റ് സ്പേസാക്കി മാറ്റും.
1918 മുതൽ ടൊറന്റോയ്ക്കും ചുറ്റുമുള്ള പ്രദേശത്തിനും ഒരു പ്രധാന സാമ്പത്തിക ചാലകമായി ഈ കെട്ടിടത്തെ ഉപയോഗിച്ചിരുന്നു. തുറമുഖത്തെ അന്താരാഷ്ട്ര ഷിപ്പിങ് പ്രോത്സാഹിപ്പിക്കുന്നതിലും മറ്റ് രാജ്യങ്ങളുമായുള്ള
വ്യാപാര ബന്ധം കെട്ടിപ്പടുക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. എൺപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം ഹാർബർ 60 സ്ഥാപിക്കപ്പെട്ടു.

പ്രശസ്തമായ സ്റ്റേക്ക്ഹൗസ് നിരവധി സെലിബ്രിറ്റികൾ, പ്രോ അത്‌ലറ്റുകൾ, ലോക രാഷ്ട്രീയ നേതാക്കൾ എന്നിവരുടെ ഹോം ബേസ് കൂടിയാണ്. കൂടാതെ ടൊറന്റോയിലെ ഉന്നതരുടെ സ്ഥിരം ഹോട്ട് സ്പോട്ട് കൂടിയാണ്.