തീപിടിത്ത സാധ്യത , കൊസോരി എയർ ഫ്രയറുകൾ തിരിച്ചുവിളിക്കുന്നു

By: 600110 On: Feb 24, 2023, 3:39 PM

 

വയർ കണക്ഷനുകൾ അമിതമായി ചൂടാകുകയും തീപിടുത്തത്തിന് കാരണമാകുകയും ചെയ്യുന്നത് കൊണ്ട് യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ വിറ്റഴിക്കപ്പെട്ട 2 ദശലക്ഷത്തിലധികം എയർ ഫ്രയറുകൾ കോസോറി തിരിച്ചുവിളിക്കുന്നു. ഉപഭോക്താക്കൾ എയർ ഫ്രയറുകൾ ഉപയോഗിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് ഏജൻസി അറിയിച്ചു.

എയർ ഫ്രയറുകൾ 2018 ജൂണിനും, 2022 ഡിസംബറിനും ഇടയിൽ ബെസ്റ്റ് ബൈ, ടാർഗെറ്റ്, ഹോം ഡിപ്പോ സ്റ്റോറുകളിൽ നിന്നും, ആമസോൺ, വാൾമാർട്ട്, തുടങ്ങിയ ഓൺലൈൻ പോർട്ടലുകളിൽ നിന്നും വിറ്റതായി ആണ് റിപ്പോർട്ടുകൾ. 70 മുതൽ 130 യുഎസ് ഡോളർ വരെയാണ് ഇവയുടെ വില. രസീതുകൾ ആവശ്യമില്ലാതെ തന്നെ സൗജന്യ റീപ്ലേസ്‌മെന്റിന് ഉപഭോക്താക്കൾ, recall.cosori.com-ൽ Cosori-യെ ബന്ധപ്പെടാം. ഉപഭോക്താക്കൾ അവരുടെ കോൺടാക്റ്റ് വിവരങ്ങളും ഫോട്ടോയും
നൽകണം.

ചൈനയിലെ ഷെൻസെൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെസിങ്കിന്റെ ഉടമസ്ഥതയിലുള്ളതാണ് കൊസോറി ബ്രാൻഡ്. എയർ ഫ്രയറുകൾക്ക് തീ പിടിക്കുകയോ, കത്തുകയോ, ഉരുകുകയോ, അമിതമായി ചൂടാകുകയോ, ചെയ്യുന്നതായി 205 റിപ്പോർട്ടുകൾ കമ്പനിക്ക് ലഭിച്ചു.