കാനഡയുടെ ഭൂരിഭാഗങ്ങളിലും ശൈത്യാകാലാവസ്ഥാ മുന്നറിയിപ്പ് പ്രാബല്യത്തില്‍ ഉണ്ട്. വാരാന്ത്യത്തില്‍ രാജ്യത്ത് അതിശൈത്യമുണ്ടായേക്കുമെന്നാണ് എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചിരിക്കുന്നത്. അതിനാല്‍ ആല്‍ബെര്‍ട്ട, സസ്‌ക്കാച്ചെവന്‍ എന്നിവ ഉള്‍പ്പെടെയുള്ള ചിലയിടങ്ങളില്‍ അതിശൈത്യ മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. ചില ഭാഗങ്ങളില്‍ കഠിനമായ തണുത്ത കാറ്റ് വാരാന്ത്യം വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ ഏജന്‍സി പറയുന്നു. -40 യ്ക്ക് അടുത്താണ് കാറ്റിന്റെ തണുപ്പെന്നും രേഖപ്പെടുത്തുന്നു.
നോര്‍ത്തേണ്‍ ഒന്റാരിയോ, നോര്‍ത്തേണ്‍, സതേണ്‍ ക്യുബെക്ക്, നുനാവുട്ട്, മാനിറ്റോബ, ബീസി എന്നിവയുടെ ചില ഭാഗങ്ങള്‍, ന്യൂഫൗണ്ട്‌ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ എന്നിവടങ്ങളില്‍ തണുത്ത കാറ്റും മഴയും മഞ്ഞും അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.