ഒന്നാം ക്ലാസ് പ്രവേശന മാനദണ്ഡം  ആറുവയസാക്കണമെന്ന  ഉത്തരവിന് കേരളം മറുപടി നല്‍കിയില്ലെന്ന് കേന്ദ്രം

By: 600021 On: Feb 24, 2023, 1:21 AM

ഒന്നാം ക്ലാസ് പ്രവേശനത്തിന്  ആറു വയസ് മാനദണ്ഡമെന്ന കേന്ദ്ര നിർദ്ദേശം  ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും  മാധ്യമങ്ങളിലൂടെയാണ്  അറിഞ്ഞതുമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വാദം തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. 2021 ൽ നൽകിയ  ഉത്തരവിന്  കേരളം ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചത്. ഫെബ്രുവരി 9 ന് വീണ്ടും നിർദേശം നൽകി കേന്ദ്രം സർക്കുലർ ഇറക്കി. കേരളം അടക്കം എട്ട് ഇടങ്ങളിൽ മാത്രമാണ് ഉത്തരവ് നടപ്പാക്കാത്തതെന്നും കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 22 സംസ്ഥാനങ്ങൾ ഇതുവരെ ഉത്തരവ് നടപ്പാക്കിയെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം, കേന്ദ്ര നിർദ്ദേശം പാടെ തള്ളുന്നില്ലെന്നും പാഠപുസ്തകങ്ങളിൽ  മാറ്റം വരുത്തുന്നതടക്കമുള്ള  കേരളത്തിന്‍റെ  സാഹചര്യം കൂടി പരിഗണിച്ച്  കൂടിയാലോചനകൾക്ക് ശേഷം നടപ്പിലാക്കുമെന്നും  മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.