പ്രശസ്ത മോഹിനിയാട്ടം നർത്തകി കനക് റെലെ അന്തരിച്ചു

By: 600021 On: Feb 24, 2023, 1:08 AM

വിഖ്യാത മോഹിനിയാട്ട  നർത്തകി കനക് റെലെ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ബുധനാഴ്ച മുംബൈയിലായിരുന്നു അന്ത്യം. രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ച അവർ ഗുജറാത്ത് സർക്കാരിന്‍റെ ഗൗരവ് പുരസ്കാർ,മധ്യപ്രദേശ് സർക്കാരിന്‍റെ കാളിദാസ് സമ്മാൻ തുടങ്ങിയ പുരസ്കാരങ്ങൾക്കും അർഹയായിട്ടുണ്ട്.  മുംബൈയിൽ നളന്ദ നൃത്ത ഗവേഷണ കേന്ദ്രം, നളന്ദ നൃത്ത കല മഹാവിദ്യാലയം എന്നിവ മോഹിനിയാട്ടത്തിന്‍റെ വളർച്ചയ്ക്ക് വേണ്ടി കനക് റെലെ സ്ഥാപിച്ചതാണ്. ഗുജറാത്ത് സ്വദേശിയാണെങ്കിലും കേരളവുമായി ബന്ധം കാത്തുസൂക്ഷിച്ച പ്രതിഭയായിരുന്നു.