ലോകബാങ്ക് തലവനാക്കാന്‍ അജയ് ബംഗയെ നിര്‍ദേശിച്ച്  ജോ ബൈഡന്‍

By: 600021 On: Feb 24, 2023, 12:32 AM

ലോകബാങ്ക് അധ്യക്ഷനായി ഇന്ത്യൻ വംശജന്‍ അജയ് ബംഗയെ  നിർദേശിച്ച് അമേരിക്ക. കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തനായ വ്യക്തി ആണ് അജയ് ബംഗയെന്ന്  അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. ഡേവിഡ് മാല്‍പാസ്  ലോകബാങ്കിന്‍റെ നേതൃസ്ഥാനത്തുനിന്ന് സ്ഥാനമൊഴിയുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുന്‍ മാസ്റ്റര്‍കാര്‍ഡ് എക്‌സിക്യൂട്ടിവ് അജയെ ബൈഡന്‍ നാമനിര്‍ദേശം ചെയ്തത്. 63 വയസുകാരനായ അജയ് നിലവില്‍ ജനറല്‍ അറ്റ്‌ലാന്‍റിക്കില്‍ വൈസ് ചെയര്‍മാനായി സേവനം അനുഷ്ഠിച്ചുവരികയാണ്. സാമ്പത്തിക, ബിസിനസ് മേഖലകളില്‍ 30 വര്‍ഷത്തിലധം പ്രവൃത്തി പരിചയനുള്ള  അജയ് ബംഗ അമേരിക്കന്‍ റെഡ്‌ക്രോസ്, ക്രാഫ്റ്റ് ഫുഡ്‌സ്, ഡൗ ഇന്‍ക് എന്നിവയുടെ ബോര്‍ഡുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാസ്റ്റർ കാർഡിന്‍റെ മുൻ സിഇഒ ആയ അജയ് ബംഗയെ  2016 ൽ ഇന്ത്യ  പദ്മശ്രീ നൽകി ആദരിച്ചിരുന്നു.  പൂനെയില്‍  ജനിച്ച്  ദില്ലിയില്‍ പഠിച്ച  അജയ് ബംഗ അമേരിക്കയിലേക്ക് കുടിയേറിയ വ്യവസായിയാണ് .