ജി 20 ഉച്ചകോടിയില്‍ യുക്രൈനിൽ സമാധാനം ഉറപ്പാക്കാനും റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏര്‍പ്പെടുത്താമുമൊരുങ്ങി ജി 7 രാജ്യങ്ങൾ. യുക്രൈനെ സഹായിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്രസഭയിൽ വോട്ടിനിടാനിരിക്കെയാണ് ബെംഗളുരുവിൽ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ജി 7 രാജ്യങ്ങൾ കൂടിയാലോചന നടത്തിയത്. റഷ്യ നിലവിലെ ഉപരോധങ്ങൾ മറികടക്കുന്നത് തടയാനുള്ള വഴികളും യുക്രൈന് കൂടുതൽ ധനസഹായം എത്തിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നിവയാണ് ജി 7 രാജ്യങ്ങള്‍.