ഫെഡറൽ ഗവൺമെന്റ്, ഒന്റാറിയോയുമായി ഒരു പുതിയ ആരോഗ്യ പരിപാലന കരാറിൽ ഒപ്പുവച്ചു. അടുത്ത 10 വർഷത്തിനുള്ളിൽ ഫെഡറൽ ഹെൽത്ത് ട്രാൻസ്ഫർ വഴി 8.4 ബില്യൺ ഡോളറിന്റെ പുതിയ ഫണ്ടിങ് ഇതിൽ ഉൾപ്പെടുന്നു.
ഇതോടെ ട്രൂഡോ ഗവണ്മെന്റുമായി ആരോഗ്യ കരാറിൽ ഏർപ്പെടുന്ന ആദ്യ പ്രൊവിൻസായി ഒന്റാറിയോ. ഫെഡറൽ ഗവൺമെന്റ് ഓരോ പ്രദേശങ്ങളുമായും അവരുടെ പ്രത്യേക ആവശ്യങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക കരാറുകളിൽ പ്രവർത്തിക്കുന്നു.